ചാലിയാർ ട്രോഫി ജേതാക്കളായ സാറ്റർഡേ ക്രിക്കറ്റ് ക്ലബ്ബ് ടീം
എടവണ്ണ: രണ്ടാമത് ചാലിയാര്‍ ഓള്‍ കേരള ട്വന്റി 20 ക്രിക്കറ്റ് കിരീടം സാറ്റര്‍ഡേ ക്രിക്കറ്റ് ക്ലബ്ബിന്. ഫൈനലില്‍ സ്പൈസ് ഇലവന്‍ മലപ്പുറത്തെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് സാറ്റര്‍ഡേ ക്രിക്കറ്റ് ക്ലബ്ബ് കിരീടത്തില്‍ മുത്തമിട്ടത്. സാറ്റര്‍ഡേ ക്ലബ്ബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്പൈസ് ഇലവന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി.
വിജയികള്‍ക്ക് ചാലിയാര്‍ ട്രോഫിയും 20000 രൂപയും സമ്മാനമായി ലഭിച്ചു. പുറത്താവാതെ 72 റണ്‍സെടുത്ത റമീസ് മൊയ്ദുവിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് സാറ്റര്‍ഡേ ക്രിക്കറ്റ് ക്ലബ്ബ് വിജയം സമ്മാനിച്ചത്. റമീസാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച സാറ്റര്‍ഡേ ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. റമീസ് 44 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെയാണ് പുറത്താവാതെ 72 റണ്‍സെടുത്തത്. ഓപ്പണര്‍ ഷാനിബ് 27 പന്തുകളില്‍ നിന്ന് 40 റണ്‍സ് നേടി. 27 റണ്‍സെടുത്ത ആസിലും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് സിയാദ് (7), ശ്രീരഞ്ജ് (7), ഇന്‍ഷാദ് (1), ഫാലിബ് (1), റഹ്‌മാന്‍ (2), നിഷാദ് (8), ജഫീസ് മുഹമ്മദ് (5) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. സ്പൈസ് ഇലവന് വേണ്ടി റഹീബ് ലാല്‍ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്പൈസ് ഇലവനായി അഫ്താബ് കെ.പി. 57 പന്തില്‍ 80 റണ്‍സെടുത്ത് തിളങ്ങിയെങ്കിലും വിജയം നേടാനായില്ല. സാറ്റര്‍ഡേ ക്രിക്കറ്റ് ക്ലബ്ബിനായി മുഹമ്മദ് സിയാദ് രണ്ട് വിക്കറ്റെടുത്തു. നിധിന്‍, ഹുസൈന്‍, ഷാനിബ്, ഷിറാസ്, ഡാനി, വൈഷ്ണവ് എന്നിവരാണ് സാറ്റര്‍ഡേ ക്രിക്കറ്റ് ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍.
Content Highlights: Saturday Cricket Club won the Chaliyar Trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..