സന്തോഷ് ട്രോഫി മത്സരത്തിനിടെ | Photo:Twitter: @IndianFootball
ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്ത് കേരളം വിജയത്തോടെ തുടങ്ങി. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ
അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ ഒ. എം. ആസിഫാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്.
ഫൈനല്‍ റൗണ്ട് പോരാട്ടത്തിലെ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്.
ആദ്യ പകുതിയില്‍ ലഭിച്ച പൊനാല്‍റ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിസ്വാന്‍ അലിയിലൂടെ കേരളം ലീഡ് ഉയര്‍ത്തി.
എന്നാല്‍ പിന്നീടങ്ങോട്ട് ആക്രമിച്ച് കളിച്ച ഗോവ പന്ത്രണ്ട് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സമനില സ്വന്തമാക്കി. മുഹമ്മദ് ഹഫീസാണ് ഗോവയ്ക്കായി ഇരട്ടഗോള്‍ നേടിയത്.
ഗോവയുടെ ആദ്യ ഗോളും പൊനാല്‍റ്റിയിലൂടെയായിരുന്നു.
ഫെബ്രുവരി 12-ന് കര്‍ണാടകയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Content Highlights: Santhosh Trophy Kerala wins against goa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..