Sanju Samson and Virat Kohli Photo Courtesy: BCCI
പുണെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ശേഷം കിരീടവുമായി ഇന്ത്യന്‍ ടീം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ മലയാളി ആരാധകര്‍ തിരഞ്ഞ മുഖം സഞ്ജു വി സാംസണ്‍ന്റേതായിരുന്നു. എന്നാല്‍ ടീം ഫോട്ടോയിലൊന്നും സഞ്ജുവിനെ കണ്ടില്ല. ഇതോടെ താരത്തിന്റെ അസാന്നിധ്യം ചര്‍ച്ചയായി. സഞ്ജു എവിടെപ്പോയി എന്നതായി എല്ലാവരുടേയും ചോദ്യം.
ഒടുവില്‍ ആ സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് സഞ്ജുവിന്റെ സഹതാരമായ മായങ്ക് അഗര്‍വാള്‍. ന്യൂസീലന്‍ഡ് പര്യടനത്തിന് പോകുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരാന്‍ മത്സരം കഴിഞ്ഞയുടന്‍ സഞ്ജു ഡല്‍ഹിയിലേക്ക് വിമാനം കയറുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ നിന്ന് എടുത്ത സെല്‍ഫി മായങ്ക് ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലെത്തിയ ശേഷം സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ സഞ്ജു ന്യൂസീലന്‍ഡിലേക്ക് പറന്നു. ഇന്ത്യ എ ടീമിലെ മറ്റ് താരങ്ങളെല്ലാം ന്യൂസീലന്‍ഡില്‍ എത്തിയിട്ടുണ്ട്. 17-നാണ് ഇന്ത്യയുടെ ആദ്യമത്സരം.
Content Highlights: Sanju Samson was missing from team India’s celebration picture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..