'നമുക്ക് കിട്ടിയ ഈ ജീവിതം പരിപൂര്‍ണമായി ആഘോഷിക്കുക'; ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു


Photo: facebook.com/ImSanjuSamson

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി തഴയപ്പെട്ടതിനു പിന്നാലെ കറുപ്പ് വസ്ത്രം ധരിച്ച് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഈ ചിത്രത്തിന് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസനോട് പറയുന്ന ഡയലോഗാണ്.

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐ സഞ്ജു സാംസണെ വീണ്ടും തഴഞ്ഞിരുന്നു. ഇതിനെതിരേ പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സഞ്ജു അതില്‍ നിന്ന് മുക്തനായി അടുത്തിടെ ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്തിരുന്നു.

ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. ഫോമിലല്ലാത്ത കെ.എല്‍ രാഹുലും ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ താരം രണ്ടാം വിക്കറ്റ് കീപ്പറായിരിക്കുമെന്ന് ഉറപ്പായി.

Content Highlights: sanju samson shared a picture with mohanlal after team india snub

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented