സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയിലേക്ക്?; ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ച


ഇന്‍സ്റ്റഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്ത താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേജ് ഫോളോ ചെയ്തിട്ടുണ്ട്.

എംഎസ് ധോനിയും സഞ്ജു സാംസണും | Photo:ANI

ലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത സഞ്ജു നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ടീമിനെ നയിച്ചതും സഞ്ജുവാണ്.

എന്നാല്‍ സഞ്ജു രാജസ്ഥാന്‍ വിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറാന്‍ മലയാളി താരം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്ത താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേജ് ഫോളോ ചെയ്തിട്ടുണ്ട്. നേരത്തേയും സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ താത്പര്യം പ്രകടിപ്പിച്ചിരുന്നു.



ഐപിഎല്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി എത്തുന്നതോടെ 10 ടീമുകളുടെ പോരാട്ടമായി മാറും. അഹമ്മദാബാദും ലക്‌നൗവുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. ആകെ 74 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാകുക. ഓരോ ടീമും 14 മത്സരങ്ങള്‍ വീതം കളിക്കും.

Content Highlights: Sanju Samson IPL Team Rajasthan Royals Chennai Super Kings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented