Photo: twitter.com/ShashiTharoor
തിരുവന്തപുരം: ടെന്നീസ് കോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും യുവതാരം വേദാന്തിനുമൊപ്പം ഒരു കൈ നോക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ ശരത് കുമാര്‍ നമ്പ്യാര്‍ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാനത്തിനെത്തിയതായിരുന്നു സഞ്ജുവും തരൂരും.
സഞ്ജുവും ശശി തരൂരും ഒരു വശത്തും 12-കാരനായ വേദാന്ത് മറുവശത്തും അണിനിരന്ന് ടെന്നീസ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തരൂര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.
സ്‌പെയിനിലെ സോട്ടോ ടെന്നീസ് അക്കാദമിയില്‍ പരിശീലനം നേടിയ താരമായ വേദാന്ത്, രാജ്യത്തിന്റെ ഭാവി പ്രതീക്ഷ കൂടിയാണ്.
Content Highlights: Sanju Samson and Shashi Tharoor playing tennis with Vedant Mohan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..