Image Courtesy: BAI
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയും സിംഗിള്‍സ് താരം സമീര്‍ വര്‍മയെയും ദേശീയ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജുന പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു.
അസോസിയേഷന്റെ തീരുമാനത്തിനെതിരേ മലയാളി താരം എച്ച്.എസ്. പ്രണോയ് രംഗത്തുവന്നു. 'അര്‍ജുന അവാര്‍ഡില്‍ പഴയ പല്ലവിതന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തില്ല. ഇതിലൊന്നും പങ്കടുക്കാത്തവരെ അവാര്‍ഡിന് ശുപാര്‍ശചെയ്തു' - പ്രണോയ് ട്വിറ്ററില്‍ കുറിച്ചു.
മുന്‍നിര താരം പി. കശ്യപ്, പ്രണോയിയെ പിന്തുണച്ച് രംഗത്തുവന്നു. 2018 ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രണോയ് സ്വര്‍ണവും 2018 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിരുന്നു. എന്നാല്‍, സമീര്‍ വര്‍മയ്ക്ക് പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. ഇതാണ് പ്രണോയിയെ പ്രകോപിപ്പിച്ചത്. സാത്വിക് -ചിരാഗ് സഖ്യം ഡബിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിനേടിയിരുന്നു.
Content Highlights: Same Old Story HS Prannoy Slams Badminton Association of India for Arjuna Award Selection Criteria
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..