-
റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റിൽ എം.എസ് ധോനി വിരമിച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ സാക്ഷി സിങ്ങ് ധോനി. ധോനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഹൃദയത്തിന്റേയും കൂപ്പിയ കൈകളുടേയും ഇമോജികൾ കമന്റ് ചെയ്തതിരുന്ന സാക്ഷി പിന്നീട് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചു. സൂര്യാസ്തമയം നോക്കി നിൽക്കുന്ന ധോനിയുടെ ചിത്രത്തോടൊപ്പമാണ് സാക്ഷിയുടെ പോസ്റ്റ്.
'കരിയറിലെ നേട്ടങ്ങളിൽ എന്നും അഭിമാനമുള്ളവനായിരിക്കണം. കളിയിൽ ഏറ്റവും മികച്ചത് നൽകിയതിന് എന്റെ അഭിനന്ദനങ്ങൾ. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ സ്റ്റൈലിൽ എന്നെന്നേക്കുമായി ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞപ്പോൾ പുറത്തേക്കൊഴുകിയ കരച്ചിൽ അടക്കിപ്പിടിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. ഇനിയുള്ള ജീവിതത്തിൽ ആയുരാരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നു.' ഇൻസ്റ്റഗ്രാം കുറിപ്പിൽ സാക്ഷി പറയുന്നു.
'നിങ്ങളുടെ വാക്കുകൾ ആളുകൾ മറക്കും,നിങ്ങളുടെ പ്രവർത്തികളും ആളുകൾ മറക്കും, പക്ഷേ നിങ്ങൾ അവരെ എങ്ങനെ ആയിരുന്നു സ്വാധീനിച്ചിരുന്നത് എന്ന് അവർ ഒരിക്കലും മറക്കില്ല' എന്ന മായ ആഞ്ചലോയുടെ പ്രശസ്ത വരികളും സാക്ഷി പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..