
-
റാഞ്ചി: കോവിഡ്-19നെത്തുടർന്ന് ലോക്ക്ഡൗണിലായതോടെ താരങ്ങളെല്ലാം ബോറടി മാറ്റാൻ പല വഴികളാണ് കണ്ടെത്തുന്നത്. സിനിമ കണ്ടും പാട്ടു കേട്ടും ചെടികളെ പരിപാലിച്ചും ഇവർ സമയം കളയുന്നു. സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും താരങ്ങൾക്ക് ഇപ്പോൾ സമയമുണ്ട്.
എന്നാൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോനി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പിശുക്ക് കാണിക്കുന്നയാളാണ്. ഇൻസ്റ്റഗ്രാമിൽ പോലും ധോനി സജീവമല്ല. റാഞ്ചിയിലെ ഫാം ഹൗസിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് ധോനി. മകൾ സിവയും ഭാര്യ സാക്ഷിയും ധോനിക്കൊപ്പമുണ്ട്.
കഴിഞ്ഞ ദിവസം സാക്ഷി ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ധോനിയുടേയും സിവയുടേയും ഒരു വീഡിയോ ലൈവ് ആയി പങ്കുവെച്ചു. ഫാം ഹൗസിൽ സിവയ്ക്കൊപ്പമുള്ള ധോനിയുടെ ബൈക്ക് റൈഡ് ആണ് ഈ വീഡിയോയിലുള്ളത്. രണ്ടു കുട്ടികൾ ഇവിടെ കളിക്കുകയാണ്, ഒരു വലിയ കുട്ടിയും ഒരു ചെറിയ കുട്ടിയും. വീഡിയോയുടെ തുടക്കത്തിൽ സാക്ഷി പറയുന്നു. നേരത്തെ ഫാം ഹൗസിന്റെ ചിത്രങ്ങൾ സാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
2019 ഏകദിന ലോകകപ്പിന് ശേഷം ധോനി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായ ധോനി കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി പരിശീലനവും തുടങ്ങിയിരുന്നു. എന്നാൽ കോവിഡ്-19നെ തുടർന്ന് ഐ.പി.എൽ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതോടെ എല്ലാം താളംതെറ്റി.
content highlights: Sakshi shares video of MS Dhonis bike ride with Ziva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..