മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത


റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജന്‍ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.

സാജൻ പ്രകാശ്

റോം: ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്‌സിന് നേരിട്ട്‌ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാണ് സജന്‍ മത്സരിക്കുക.

27 കാരനായ സജന്‍ റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തിലാണ് സജന്‍ എത്തിയിരിക്കുന്നത്.

200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ 1:56.48 സമയമാണ് ഒളിമ്പിക്‌സ് യോഗ്യത. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജന്‍ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.

മുന്‍പ് ബെല്‍ഗ്രേഡ് ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. അന്ന് 0.48 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സജന് ഒളിമ്പിക്‌സ് യോഗ്യത നഷ്ടമായത്.

Content Highlights: Sajan Prakash creates history, becomes first-ever Indian swimmer to make Olympic 'A' cut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented