ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായിക താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പതിനെട്ടുകാരനായ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരിയെയാണ് അക്കാദമിയിലെ ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണത്തിന് ഉത്തരവിട്ടതായി സായ് ഡയറക്ടര്‍ ജനറല്‍ നീലം കപുര്‍ അറിയിച്ചു. സായ് സെക്രട്ടറി സ്വര്‍ണ സിങ് ചബ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. 

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ പര്‍വീന്ദര്‍ ചൗധരി, കഴിഞ്ഞ ദിവസം പിതാവിനോട് പണവുമായി ബന്ധപ്പെട്ട കാര്യത്തിന് തര്‍ക്കിച്ചിരുന്നു. അതിനാല്‍ തന്നെ കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 100, 200 മീറ്ററുകളിലാണ് ചൗധരി മത്സരിക്കുന്നത്.

Content Highlights: sai orders internal inquiry in suicide case at jawaharlal nehru premises in new delhi