ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന് തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്കാരം.
'ഒരു രാജ്യത്തിന്റെ ചുമലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയി ഹാമില്‍ട്ടണും മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം പങ്കിട്ടു.
മികച്ച വനിതാതാരത്തിനുള്ള അവാര്‍ഡ് ജിംനാസ്റ്റിക്സിലെ ലോകാഭിമാനമായ അമേരിക്കയുടെ സിമോണ്‍ ബൈല്‍സിനാണ്. തുല്ല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടണും പുരസ്കാരം പങ്കുവെച്ചത്.
20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പുരസ്കാരം പങ്കുവെയ്ക്കുന്നത്. ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ്, ടെന്നീസ് താരം റാഫേല്‍ നദാല്‍, മോട്ടോ ജിപി താരം മാര്‍ക് മാര്‍ക്കേസ്, മാരത്തണ്‍ താരം എയുലിദ് കിപ്ചോഗ് എന്നിവരായിരുന്നു ഹാമില്‍ട്ടണും മെസ്സിക്കുമൊപ്പം മത്സരിച്ച ഫൈനലിസ്റ്റുകള്‍.
🏆 @sachin_rt 🇮🇳
— Laureus (@LaureusSport) February 17, 2020
Carried on the Shoulders of a Nation, the Little Master led India to their first World Cup since 1983 in 2011, at his sixth and final attempt 😱
As voted for by you, he is the ultimate Laureus Sporting Moment 2000 - 2020 🙌#Laureus20 #SportUnitesUs pic.twitter.com/zFZpM8qD3j
"This is a reminder of how powerful sport is and what magic it does to all of our lives."
— Laureus (@LaureusSport) February 17, 2020
A God for a nation. An inspiration worldwide.
And an incredible speech from the Laureus Sporting Moment 2000 - 2020 winner, the great @sachin_rt 🇮🇳#Laureus20 #SportUnitesUs pic.twitter.com/dLrLA1GYQS
🔈 Sound on 🔈
— Laureus (@LaureusSport) February 17, 2020
A powerful, strong and moving tribute to a room full of sporting legends from @sachin_rt in honour of Nelson Mandela and the incredible power of sport to unite and inspire 👏#Laureus20 #SportUnitesUs pic.twitter.com/0z3mNatUFh
Content Highlights: Sachin Tendulkkar wins Laureus Awards 2020 for 2011 World Cup moment