മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിന്‍ അറിയിച്ചു. 

തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താന്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായും സച്ചിന്‍ പറഞ്ഞു. താരം വീട്ടില്‍ തന്നെ ക്വാറന്റൈനിലാണ്. 

Sachin Tendulkar tests positive for COVID-19

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Sachin Tendulkar tests positive for COVID-19