Photo: PTI
മുംബൈ: അച്ഛനൊപ്പമെത്തിയിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ പേരു കേട്ട താരം തന്നെയാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. ഓള്‍റൗണ്ടറായ താരം മുംബൈക്കായി വിവിധ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഇതിനോടകം തന്നെ കളിച്ചുകഴിഞ്ഞു.
എന്നാല്‍ താന്‍ ഇതുവരെ മകന്റെ കളി കണ്ടിട്ടില്ലെന്ന് സച്ചിന്‍ വെളിപ്പെടുത്തി. മകന്റെ/മകളുടെ വിജയം നേരില്‍ കാണുക എന്നത് ഏതൊരു മാതാപിതാക്കള്‍ക്കും അഭിമാനമുള്ള കാര്യം തന്നെയാണ്. എന്നാല്‍ മകന്റെ കളി കാണാന്‍ പോകാത്തതിന് സച്ചിന്റെ പക്കല്‍ കൃത്യമായ കാരണവുമുണ്ട്.
അവതാരകന്‍ ഗ്രഹാം ബെന്‍സിംഗറിന്റെ 'ഇന്‍ഡെപ്ത് വിത്ത് ഗ്രഹാം' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍.
''അച്ഛനമ്മമാര്‍ കളികാണാനെത്തുമ്പോള്‍ കുട്ടികള്‍ക്ക് അതിന്റേതായ സമ്മര്‍ദമുണ്ടാകും. ഇക്കാരണത്താലാണ് അര്‍ജുന്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ പോകാത്തത്. കാരണം ക്രിക്കറ്റിനെ സ്‌നേഹിക്കാനും അതില്‍ ശ്രദ്ധകൊടുക്കുവാനുമുള്ള സ്വാതന്ത്ര്യം അവന് ലഭിക്കണം. ഞാന്‍ പോയി അവന്റെ കളി കാണാറില്ല. കളിക്കുമ്പോള്‍ എന്നെ ആരും നോക്കുന്നത് എനിക്കും ഇഷ്ടമല്ലായിരുന്നു, അതുപോലെ. ഇനി ഞാന്‍ അവന്റെ കളി കാണാന്‍ പോയാല്‍ തന്നെ ഞാന്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാവും. ഞാന്‍ അവിടെയുണ്ടെന്ന് അവന്‍ അറിയാന്‍ പാടില്ല. ആരും അറിയാന്‍ പാടില്ല, അവന്റെ കോച്ചോ, മാറ്റാരുമോ.'' - സച്ചിന്‍ വ്യക്തമാക്കി.
Content Highlights: Sachin Tendulkar never went to watch his son Arjun Tendulkar play
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..