മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. 'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്താണ് സച്ചിന്‍ മാതൃകയായത്. 

കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന്‍ പറയുന്നു. 

നേരത്തെ കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 48-ാം ജന്മദിനത്തിലാണ് സച്ചിന്‍ ഈ വീഡിയോ പങ്കുവെച്ചത്. പ്ലാസ്മ ദാനം ചെയ്യുക എന്നതാണ് സമൂഹത്തിനായി ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന വലിയ സേവനമെന്നും കോവിഡ് ചികിത്സയിലായിരുന്ന കാലയളവില്‍ ആരാധകര്‍ നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. കോവിഡ് ബാധിതനായ ശേഷമുള്ള അനുഭവങ്ങളും ലിറ്റില്‍ മാസ്റ്റര്‍ പങ്കുവെച്ചു. 

Content Highlights: Sachin Tendulkar Donates Rs 1 Crore To Mission Oxygen Covid 19