ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് 48-ാം ജന്മദിന മധുരം. കോവിഡ് ഭേദമായ ശേഷം വീട്ടില്‍ വിശ്രമത്തിലുള്ള സച്ചിന് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ജന്മദിന ആശംസയെത്തി. ക്രിക്കറ്റിലെ യുവതാരങ്ങളും മുന്‍താരങ്ങളുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചത്. 

ഒപ്പം ക്രിക്കറ്റ് ആരാധകരുടെ സ്‌നേഹവും നിറഞ്ഞൊഴുകുകയാണ്. ഇതില്‍ ഒരു ആരാധകന്‍ തയ്യാറാക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സച്ചിനെ ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന്  ആ വീഡിയോ പറയുന്നു. ആരാധകരും സഹതാരങ്ങളും സച്ചിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. 

സച്ചിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യയുടെ മുന്‍താരം വെങ്കിടേഷ് പ്രസാദ് കുറിച്ചത് ഇങ്ങനെയാണ്. 'സച്ചിനാണ് സത്യം, സച്ചിനാണ് ജീവിതം, സച്ചിനാണ് ഉത്തരം, ലോകത്തെ ഏറ്റവും നല്ല മനുഷ്യനും എക്കാലത്തേയും നമികച്ച ബാറ്റ്‌സ്മാനും ജന്മദിനാശംസ'

Content Highlights: Sachin Tendulkar Birthday