മുംബൈ: കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. 

വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ആറു ദിവസങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

വീട്ടിലെത്തിയ താരം ഐസൊലേഷനില്‍ കഴിയും. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫിനും സച്ചിന്‍ നന്ദിയറിയിച്ചു.

Sachin Tendulkar back home from hospital

സച്ചിനൊപ്പം റോഡ് സേഫ്റ്റി വേള്‍ഡ്‌ സീരീസ് ടൂര്‍ണമെന്റില്‍ ഒപ്പം കളിച്ച എസ്. ബദ്രിനാഥ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Content Highlights: Sachin Tendulkar back home from hospital