എസ്. ദിനകർ | Photo: twitter.com
ഇന്ദോര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രമുഖ ക്രിക്കറ്റ് എഴുത്തുകാരനുമായ എസ്. ദിനകര്‍ (57) അന്തരിച്ചു. ദി ഹിന്ദുവിന്റെ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായി (സ്‌പോര്‍ട്‌സ്) പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഇന്ദോറില്‍ ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ശേഷം നാലാം ടെസ്റ്റിനായി അഹമ്മദാബാദിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ കാലം ഹിന്ദു ഗ്രൂപ്പില്‍ സേവനമനുഷ്ടിച്ച അദ്ദേഹം നിലവില്‍ സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ്, ഹോക്കി തുടങ്ങി വിവിധ കായിക ഇനങ്ങള്‍ വിപുലമായി റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹം പിന്നീട് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
Content Highlights: S Dinakar senior cricket writer passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..