മാഞ്ചെസ്റ്റര്‍: കാമുകി കെയ്റ്റ് ഗ്രെവില്ലെയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവും നിലവിലെ വെയില്‍സ് മാനേജരുമായ റയാന്‍ ഗിഗ്‌സ് അറസ്റ്റില്‍. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഗിഗ്‌സിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കെയ്റ്റ് ഗ്രെവില്ലെയുടെ പരാതിയെ തുടര്‍ന്ന് ഗിഗ്‌സിനെ കസ്റ്റഡിയിലെടുത്ത മാഞ്ചെസ്റ്റര്‍ പോലീസ് ചോദ്യം ചെയ്യലിനുശേഷം  ജാമ്യത്തില്‍ വിട്ടു. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഗിഗ്‌സ് നിഷേധിച്ചിട്ടുണ്ട്.

Content Highlights: Ryan Giggs has been arrested on suspicion of assault