മോസ്‌കോ: ആരാധകര്‍ ഒരുപാടുണ്ടെങ്കിലും റഷ്യക്ക് ഇപ്പോഴും ക്രിക്കറ്റ് ഒരു കായിക ഇനമല്ല. അവര്‍ ക്രിക്കറ്റിനെ അംഗീകരിക്കാന്‍ തയ്യാറുമല്ല.  ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പ് നടന്നപ്പോള്‍ റഷ്യയില്‍ ക്രിക്കറ്റിനായി മുറവിളി ഉയര്‍ന്നതാണ്. റഷ്യയിലെ ഔദ്യോഗിക കായിക ഇനങ്ങളുടെ കൂട്ടത്തില്‍ ക്രിക്കറ്റിനേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ കായിക മന്ത്രാലയം ആ ആവശ്യം തള്ളി. മേഖലാ പ്രാതിനിധ്യം പൂര്‍ണമായില്ല എന്നതായിരുന്നു കാരണം. നിലവില്‍ 20 മേഖലാ പ്രാതിനിധ്യം മാത്രമേയുള്ളു. അത് 48 എത്തിയാല്‍ മാത്രമേ ക്രിക്കറ്റിനെ കായിക ഇനമായി പ്രഖ്യാപിക്കാന്‍ കഴിയൂ എന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ നിലപാട്. 

ഒരു കായിക ഇനമായി പ്രഖ്യാപിക്കാനുള്ള ഗുണങ്ങളൊന്നും ക്രിക്കറ്റിനില്ലെന്നും കായികമന്ത്രാലയും ചൂണ്ടിക്കാട്ടുന്നു. ഐ.സി.സിയുടെ കണക്കുപ്രകാരം റഷ്യയില്‍ 1870-കളിലാണ്  ആദ്യമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലായിരുന്നു ഇത്.

 

Content Highlights: Russia says cricket is not a sport