ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യയുടെ സഹനായകനായേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം രഹാനെയ്ക്ക് സ്ഥാനം നഷ്ടമാകും. ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുന്ന മോശം ഫോമാണ് രഹാനെയ്ക്ക് തിരിച്ചടിയായത്. 

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. നായകന്‍ വിരാട് കോലിയില്ലാതിരുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ രഹാനെയാണ് നയിച്ചത്. നായകനായി തിളങ്ങിയെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ രഹാനെ വലിയ പരാജയമായി. 

കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. ഈ ഫോം തുടര്‍ന്നാല്‍ രഹാനെയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തന്നെ നഷ്ടമാകും. 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒമിക്രോണ്‍ വൈറസ് പടരുന്നതിന്റെ ഭാഗമായി പരമ്പര നീട്ടാന്‍ സാധ്യതയുണ്ട്. ഇതേക്കുറിച്ച് ബി.സി.സി.ഐ വ്യക്തത വരുത്തിയിട്ടില്ല.

Content Highlights: Rohit Sharma set to replace Ajinkya Rahane as Test team vice captain for South Africa tour