അഞ്ചാം ട്വന്റി-20യ്ക്കിടെ രോഹിതിന് പരിക്കേറ്റപ്പോൾ ഫോട്ടോ: എഎഫ്പി
ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ രോഹിത് ശര്‍മ്മയ്ക്ക് തിരിച്ചടി. ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ രോഹിത് കളിക്കില്ല. ബി.സി.സി.ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി-20യില്‍ ബാറ്റു ചെയ്യുന്നതിനിടയിലാണ് രോഹിതിന് പരിക്കേറ്റത്. ഇടതു കാലിന് പരിക്കേറ്റ രോഹിത് വേദന സഹിക്കാനാകാതെ ഗ്രൗണ്ടിലിരുന്നു. വ്യക്തിഗത സ്കോര്‍ അറുപതില്‍ നില്‍ക്കെ ഇന്ത്യന്‍ താരം മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
ന്യൂസീലന്‍ഡിന്റെ ഇന്നിങ്സില്‍ രോഹിത് ഫീല്‍ഡിങ്ങിനും ഇറങ്ങിയില്ല. ഇതോടെ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. അഞ്ചാം ട്വന്റി-20യില്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതോടെയാണ് രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളിക്കാനിറങ്ങിയത്.
രോഹിതിന് പകരം മായങ്ക് അഗര്‍വാള്‍ ഏരകദിനത്തില് ഓപ്പണറായി കളിക്കുമെന്നാണ് സൂചന. എന്നാല്‍ ടെസ്റ്റില്‍ ആരായിരിക്കും ഓപ്പണര്‍ എന്ന് വ്യക്തമല്ല. നേരത്തെ പരിക്കേറ്റ ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് ന്യൂസീലന്‍ഡ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. രോഹിതിന് കൂടി പരിക്കേറ്റതോടെ രണ്ടു അംഗീകൃത ഓപ്പണര്‍മാരേയും ഇന്ത്യക്ക് നഷ്ടമാകും.
Content Highlights: Rohit Sharma Ruled Out Of ODI, Test Series In New Zealand With Calf Injury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..