Photo: twitter.com|BCCI
ചെന്നൈ: ഒടുവില്‍ 2021 പിറന്ന് 43 ദിവസം പിന്നിടുമ്പോള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് സെഞ്ചുറി പിറന്നു.
ഓപ്പണര്‍ രോഹിത് ശര്‍മയാണ് 2021-ല്‍ സെഞ്ചുറിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് രോഹിത്തിന്റെ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ താരത്തിന്റെ ഏഴാമത്തെ സെഞ്ചുറി.
47 പന്തില്‍ നിന്ന് 59 കടന്ന രോഹിത് 130-ാം പന്തിലാണ് 100-ല്‍ എത്തിയത്.
ഓസ്‌ട്രേലിയയിലടക്കം കഴിഞ്ഞ ഏതാനും ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് ചെന്നൈ പിച്ചില്‍ രോഹിത് ചുട്ട മറുപടി തന്നെ നല്‍കി.
ഇതോടൊപ്പം നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരേ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഹിറ്റമാന്‍ സ്വന്തമാക്കി. ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേ മൂന്നു ഫോര്‍മാറ്റിലും രോഹിത് സെഞ്ചുറി നേടിയിട്ടുണ്ട്.
Content Highlights: Rohit Sharma hits 7th Test hundred first indian to do so in 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..