Rohit Sharma and Jasprit Bumrah Photo Courtesy: BCCI
ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ട്വന്റി-20യില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്തിട്ടും ജസ്പ്രീത് ബുംറയെ സൂപ്പര്‍ ഓവര്‍ എറിയാന്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും? ഇന്ത്യയുടെ വിജയത്തിന് ശേഷവും ആരാധകര്‍ക്ക് ഈ സംശയം മാറിയിരുന്നില്ല. അതിനുള്ള ഉത്തരം രോഹിത് ശര്‍മ്മയുടെ കൈയിലുണ്ട്. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ രോഹിത് ബുംറയെ സൂപ്പര്‍ ഓവര്‍ ഏല്‍പ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കി.
ഇന്ത്യയുടെ പ്രധാന ബൗളര്‍ ബുംറയാണെന്നും മറ്റു തിരഞ്ഞെടുപ്പുകള്‍ക്ക് അവസരമില്ലായിരുന്നുവെന്നും രോഹിത് പറയുന്നു. അതേസമയം മുഹമ്മദ് ഷമിയേയോ രവീന്ദ്ര ജഡേജയെയോ അയച്ചാലോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു.
'സ്ഥിരതയോടെ പന്ത് എറിയുന്ന, യോര്‍ക്കറുകള്‍ എറിയുന്ന ആളെത്തന്നെ സൂപ്പര്‍ ഓവര്‍ ഏല്‍പ്പിക്കണമെന്ന് ഒടുവില്‍ തീരുമാനത്തിലെത്തി. അങ്ങനെ ബുംറയെ സൂപ്പര്‍ ഓവറിനായി ഗ്രൗണ്ടിലേക്ക് അയച്ചു. ആ ദിവസം ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്നേയും കെ.എല്‍ രാഹുലിനേയും സൂപ്പര്‍ ഓവര്‍ നേരിടാന്‍ തിരഞ്ഞെടുത്തത്. 60-ന് മുകളില്‍ റണ്‍സ് നേടിയിരുന്നില്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ കളിക്കാന്‍ ഞാന്‍ ഇറങ്ങില്ലായിരുന്നു. ശ്രേയസ് അയ്യരോ മറ്റാരെങ്കിലുമോ ക്രീസിലിറങ്ങുമായിരുന്നു.' രോഹിത് ചൂണ്ടിക്കാട്ടി.
Content Highlights: Rohit Sharma explains why Team India opted for Jasprit Bumrah in Super Over
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..