ഇത് അണ്ടര്‍-19 ടീമിലുള്ള രോഹിതാണോ?; പുതിയ ലുക്കിലെത്തിയ താരത്തെ ട്രോളി സഹതാരങ്ങള്‍


1 min read
Read later
Print
Share

ക്ലീന്‍ ഷേവിലുള്ള തന്റെ പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു രോഹിത്

രോഹിത് ശർമ | Photo: AP

മുംബൈ: പുതിയ ലുക്കില്‍ എത്തിയ ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ രസകരമായി ട്രോളി സഹതാരങ്ങള്‍. ക്ലീന്‍ ഷേവിലുള്ള തന്റെ പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു രോഹിത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ചിത്രം വൈറലായി. ആറു മണിക്കൂറിനുള്ളില്‍ 1.2 മില്ല്യണ്‍ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ആരാധകരുടെ പ്രതികരണങ്ങളാല്‍ കമന്റ് ബോക്‌സും നിറഞ്ഞു.

രോഹിതിന്റെ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്, ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായ ഖലീല്‍ അഹമ്മദ്, സൂര്യകുമാര്‍ യാദവ് എന്നിവരും കമന്റുകളുമായെത്തി. പുതിയ ലുക്ക് രോഹിതിന് ചേരുന്നുണ്ട് എന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കമന്റ്. അണ്ടര്‍-19 ലുക്ക് ആണെന്നായിരുന്നു ഖലീലിന്റെ കമന്റ്.

പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് കളിക്കുന്നില്ല. കെഎല്‍ രാഹുലാണ് പകരം ഇന്ത്യയെ നയിക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത്.

comment

Content Highlights: Rohit Sharma Debuts New Look, Receives Hilarious Reactions From Teammates

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sushil Kumar

1 min

ഗുസ്തി മത്സരങ്ങളെക്കുറിച്ച് അറിയണം; ജയിലില്‍ ടിവി ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍

Jul 4, 2021


solomon

1 min

സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സോളമന്‍ തോമസിന് സ്വര്‍ണം

Sep 24, 2023


sachin and lara

1 min

റോഡ് സേഫ്റ്റി ലീഗ്: ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

Sep 5, 2022


Most Commented