photo: Getty Images
മോസ്കോ; ചെസ്സ് മത്സരത്തിനിടയില്‍ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്. റഷ്യയില്‍ വെച്ച് നടന്ന മോസ്കോ ചെസ്സ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിക്കുന്നത്. റോബോട്ടിന്റെ നീക്കം പൂര്‍ത്തിയാവുന്നതിനിടയില്‍ കുട്ടി ചെസ്സ് ബോര്‍ഡില്‍ വെളള കരുക്കള്‍ നീക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയുടെ കൈവിരലുകള്‍ക്കു മുകളില്‍ റോബോട്ടിന്റെ കൈ പതിക്കുന്നത്. ചുറ്റുമുളളവര്‍ പെട്ടെന്ന് തന്നെ കുട്ടിയുടെ അടുത്തെത്തി കൈ വിരലുകള്‍ സ്വതന്ത്രമാക്കി.
മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടിയുടെ പരിക്ക് സാരമുളളതല്ല.
Content Highlights: Robot crushes hand of 7-year-old boy while playing chess
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..