റിസ ഫാത്തിമ വൈറലായ ഉത്തരക്കടലാസുമായി | Photo: facebook.com/Adv.soya.r
ചമ്രവട്ടം: തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി. സ്‌കൂളിലെ റിസ ഫാത്തിമ എന്ന നാലാം ക്ലാസുകാരി ബ്രസീലിന്റെയും സൂപ്പര്‍ താരം നെയ്മറിന്റെയും കടുത്ത ആരാധികയാണ്. ഈ കടുത്ത ബ്രസീല്‍ ആരാധികയോട് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ജീവചരിത്രം എഴുതാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും? അത് നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലെ ചോദ്യം കൂടിയായാലോ? ഇതിന് റിസ ഫാത്തിമ ഉത്തരമെഴുതി, ആ ഉത്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നാലാംക്ലാസിലെ മലയാളം ചോദ്യപേപ്പറിലാണ് മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് എഴുതാനുണ്ടായിരുന്നത്. ആവശ്യമായ സൂചകങ്ങളും ചോദ്യത്തോടൊപ്പം നല്‍കിയിരുന്നു. അര്‍ജന്റീന ഫാന്‍സുകാരൊക്കെ ഉത്തരം തകര്‍ത്തെഴുതിയപ്പോള്‍ ബ്രസീലുകാര്‍ വിഷമത്തിലായി. പലരും എഴുതാന്‍ മടിച്ചു. അത്തരക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തി എഴുതിയ ഉത്തരം സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി. സ്‌കൂളിലെ റിസ ഫാത്തിമ എഴുതിയ ഉത്തരം ഇങ്ങനെ: ''ഞാന്‍ ഉത്തരം എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല''. കുഞ്ഞു ഫുട്‌ബോള്‍ ആരാധികയില്‍നിന്ന് വന്ന ഉത്തരം പലര്‍ക്കും ഇഷ്ടപ്പെട്ടു. വീട്ടിലെ മെസ്സി, റൊണോള്‍ഡോ ആരാധകരോട് പോര് പതിവാണെന്ന് റിസ പറയുന്നു. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ ബ്രസീല്‍ ഫാന്‍സ് അസോസിയേഷന്‍ റിസ ഫാത്തിമയ്ക്ക് നെയ്മര്‍ ജഴ്‌സി സമ്മാനിക്കുകയും ചെയ്തു.

ജീവചരിത്രക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ഫാസ്റ്റ്ഫുഡിനെതിരേ പോസ്റ്റര്‍ തയ്യാറാക്കല്‍ തുടങ്ങി ആറ് ചോദ്യങ്ങളാണ് വാര്‍ഷികപരീക്ഷയിലുണ്ടായിരുന്നത്. ഇതില്‍ ഇഷ്ടമുള്ള അഞ്ച് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടിയിരുന്നത്. മറ്റ് അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയ ശേഷമാണ് റിസ ഫാത്തിമ ഉത്തരക്കടലാസില്‍ ബ്രസീലിനോടും നെയ്മറോടുമുള്ള ഇഷ്ടം വ്യക്തമാക്കിയത്. ഉത്തരക്കടലാസ് പരിശോധിച്ച അധ്യാപകന്‍ സംഭവം സ്‌കൂള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Content Highlights: riza fathima answer to lionel messi question in 4th std question paper went viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..