ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷബ് പന്ത് കോവിഡ് വാക്‌സിന്റെ  ആദ്യ ഡോസ് സ്വീകരിച്ചു. 

വ്യാഴാഴ്ചയാണ് 23-കാരനായ താരം വാക്‌സിന്‍ സ്വീകരിച്ചത്. ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും പിന്നാലെ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ് പന്ത്. 

വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം പന്ത് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

Rishabh Pant gets his first shot of Covid-19 vaccine

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ദീപക് ചാഹര്‍, അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, സ്മൃതി മന്ദാന, ദിനേഷ് കാര്‍ത്തിക്ക് എന്നിവരെല്ലാം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Content Highlights: Rishabh Pant gets his first shot of Covid-19 vaccine