മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ മെല്‍ബണിലെ വസതിയില്‍ കവര്‍ച്ച. 

മെല്‍ബണിലെ കടലോരത്തിന് സമീപമുള്ള താരത്തിന്റെ വസതിയില്‍ കഴിഞ്ഞയാഴ്ചയാണ് മോഷണം നടന്നതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസമയത്ത് പോണ്ടിങ്ങും ഭാര്യയും മൂന്നു മക്കളും വീട്ടിലുണ്ടായിരുന്നു. 

ഏറെ സുരക്ഷിതമായ വസതിയില്‍ കടന്ന മോഷ്ടാക്കള്‍ പോണ്ടിങ്ങിന്റെ കാറുമായി കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. രണ്ടു പേരാണ് കാറുമായി കടന്നത്. 

അതേസമയം ഏതാനും പേര്‍ അപകടകരമായ വേഗത്തില്‍ മെല്‍ബണിലൂടെ മോഷ്ടിച്ച കാറുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

Content Highlights: Ricky Ponting and his family were targeted by thieves his car was stolen