ബാബർ അസമിനോടും മുഹമ്മദ് റിസ്വാനോടും സംസാരിക്കുന്ന വിരാട് കോലി I Photo: AFP
കറാച്ചി: കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ ആദ്യ വിജയമായിരുന്നു അത്. സൂപ്പര്‍ 12-ലെ ആ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പാകിസ്താനെ വിജയത്തിലേക്ക് നയിച്ച ഓപ്പണിങ് ജോഡിയായ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും അഭിനന്ദിച്ചിരുന്നു.
പത്തു വിക്കറ്റ് വിജയം പാക് ടീമിന് സമ്മാനിച്ച താരങ്ങളെ അവരുടെ അടുത്തെത്തിയാണ് കോലി അഭിനന്ദിച്ചത്. ഈ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. അന്ന് ബാബര്‍ അസമിനോട് കോലി സംസാരിച്ചത് എന്താണ് എന്ന് അറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടായിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബാബര്‍ അസം ആ ചോദ്യം നേരിട്ടു. എന്താണ് അന്നു കോലി പറഞ്ഞതെന്ന് ഒരു മാധ്യമപ്രവര്ത്തകന് പാക് ക്യാപ്റ്റനോട് ചോദിച്ചു. അതിന് ബാബറിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'അതെ, അന്നു ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ അത് എന്താണെന്ന് പരസ്യമായി പറയാന്‍ പറ്റില്ല.'
നിലവില്‍ രോഹിത് ശര്‍മയാണ് ട്വന്റി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റന്‍. വിരാട് കോലി ടെസ്റ്റ് ടീമിന്റെ മാത്രം ക്യാപ്റ്റനാണ്. ഡിസംബര്‍ 26 മുതല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര തുടങ്ങും. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.
Content Highlights: Reporter Asks Babar Azam About His Chat With Virat Kohli During T20 World Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..