Photo By Rajanish Kakade| AP
ന്യൂഡല്‍ഹി: താത്കാലികമായി റദ്ദാക്കിയ ഐ.പി.എല്‍ 14-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഒരാഴ്ച മുമ്പ് ബയോ ബബിളിനുള്ളിലെ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ശേഷിക്കുന്ന 31 മത്സരങ്ങള്‍ എപ്പോള്‍ എവിടെ വെച്ച് നടത്താനാകുമെന്ന ആലോചനയിലാണ് ബി.സി.സി.ഐ.
നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്താല്‍ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുക എന്നത് അസാധ്യമാണെന്ന് ഗാംഗുലി പറഞ്ഞു.
Content Highlights: Remaining IPL games can t be played in India says Sourav Ganguly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..