രവീന്ദ്ര ജഡേജയുടെ കുടുംബത്തില്‍ രാഷ്ട്രീയ പോരാട്ടം; ഭാര്യ ബിജെപി സ്ഥാനാര്‍ഥി, സഹോദരി കോണ്‍ഗ്രസ്


Photo: twitter.com

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഏറ്റവും ശ്രദ്ധേയമാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ കുടുംബത്തിലെ രാഷ്ട്രീയ പോരാട്ടമാണ്.

ജാംനഗര്‍ നോര്‍ത്തില്‍ ഇത്തവണ ബിജെപി ജഡേജയുടെ ഭാര്യ റിവാബ ജഡേജയ്ക്ക് ടിക്കറ്റ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവിടെ എതിര്‍ സ്ഥാനാര്‍ഥിയായി ജഡേജയുടെ സഹേദരിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്‌. ഒരേ കുടുംബത്തില്‍ നിന്ന് തന്നെ ഇത്തരത്തില്‍ പോരാട്ടം വരുന്നതോടെ എല്ലാ പ്രവര്‍ത്തകരുടെയും ശ്രദ്ധ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തിലാണ്.



സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. 27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടി, ഇത്തവണ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ചേക്കില്ല. 75 വയസ് പിന്നിട്ടവരും എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ ബന്ധുക്കളും പട്ടികയിലുണ്ടാകില്ല എന്നും സൂചനയുണ്ട്‌. വലിയൊരു വിഭാഗം സിറ്റിങ് എം.എല്‍.എമാരും ഇത്തവണ മത്സരിക്കാനുണ്ടാകില്ല. അതിനാല്‍ തന്നെ നിലവില്‍ ജാംനഗര്‍ നോര്‍ത്തിലെ സിറ്റിങ് എംഎല്‍എ ആയ ധര്‍മേന്ദ്ര സിങ്ങും മത്സര രംഗത്തുണ്ടാകില്ല. ഇതോടെയാണ് റിവാബയ്ക്ക് അവസരം ലഭിച്ചേക്കുമെന്ന സൂചനകള്‍ വരുന്നത്.

മെക്കാനിക്കല്‍ എഞ്ചിനീയറായ റിവ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ ബന്ധുകൂടിയാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളായേക്കും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. അതിനുശേഷമാണ് ജഡേജയുടെ സഹോദരി നൈന കോണ്‍ഗ്രസില്‍ ചേരുന്നത്. ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും സജീവ നേതാവുമായ നൈന ജാംനഗറില്‍ സുപരിചിതയായ വ്യക്തിത്വമാണ്.

പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ അധ്യക്ഷതയിലാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി എന്നിവര്‍ പങ്കെടുക്കും.

Content Highlights: Ravindra Jadeja s wife is among those likely to get the BJP ticket Gujarat assembly polls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented