Photo: twitter.com
മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി ചരിത്രമെഴുതിയ ന്യൂസീലന്‍ഡ് താരം അജാസ് പട്ടേലിന് ആര്‍. അശ്വിന്റെ സഹായം.
അശ്വിന്റെ ഇടപെടലിനെ തുടര്‍ന്ന് അജാസ് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് 'വെരിഫൈഡ്' ആയി.
അജാസിന്റെ അക്കൗണ്ട് വെരിഫൈഡ് ആക്കണമെന്നാവശ്യപ്പെട്ട് അശ്വിന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം അജാസിന്റെ അക്കൗണ്ട് വെരിഫൈഡ് ആകുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരേ മുംബൈയില്‍ നടന്ന ടെസ്റ്റിലാണ് ഒരു ഇന്നിങ്സില്‍ 10 വിക്കറ്റും വീഴ്ത്തി അജാസ് പട്ടേല്‍ ചരിത്രമെഴുതിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്സില്‍ പത്തുവിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടമാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് സ്വന്തമാക്കിയത്. 1956-ല്‍ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും 1999-ല്‍ ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച താരങ്ങള്‍. 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തമാക്കിയത്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന അജാസ് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്ക് ചേക്കേറിയതാണ്. ഒരു തരത്തില്‍ മുംബൈ വാംഖഡേ സ്റ്റേഡിയം അജാസിന് ഹോം ഗ്രൗണ്ട് പോലെയാണ്.
Content Highlights: Ravichandran Ashwin tweeted to help Ajaz Patel to get his twitter account verified
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..