മെല്‍ബണ്‍: ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പരിഹസിച്ചതിന് മുന്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നറും കമന്റേറ്ററുമായ കെറി ഒക്കീഫെയ്ക്ക് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ ചുട്ട മറുപടി. ''നിങ്ങള്‍ നിങ്ങളുടെ കാന്റീന്‍ തുറന്നാല്‍ മായങ്ക് അവിടെ കാപ്പി കുടിക്കാന്‍ വരും. ഇവിടെത്തെ കാപ്പിയ്ക്കാണോ നാട്ടിലെ കാപ്പിയ്ക്കാണോ രൂചി കൂടുതലെന്ന് അപ്പോഴറിയാം.'ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഒക്കീഫെയോട് ശാസ്ത്രി പറഞ്ഞു. 

മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഒക്കീഫെ മായങ്കിനെ പരിഹസിച്ചത്. നാട്ടില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ചുറിയൊക്കെ അടിച്ചിട്ടുണ്ടെങ്കിലും അത് ഹോട്ടലിലെ വെയ്റ്റര്‍മാര്‍ക്ക് എതിരേയാണെന്നായിരുന്നു ഒക്കീഫെയുടെ പരിഹാസം. 

രഞ്ജി ട്രോഫിയില്‍ കര്‍ണാടക താരമായ മായങ്ക് മഹാരാഷ്ട്രയ്‌േെക്കതിരെ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയെ പരിഹസിച്ചായിരുന്നു ഒക്കീഫെ ഇത്തരത്തില്‍ പറഞ്ഞത്.

Read More: 'ആ റണ്‍സടിച്ചത് വെയിറ്റര്‍മാര്‍ക്കെതിരേയാകും'-മായങ്കിനേയും രഞ്ജിയേയും അപമാനിച്ച് കമന്റേറ്റര്‍

Content Highlights: Ravi Shastri to Kerry O'Keefe  Mayank Agarwal wants to smell the coffee in your canteen