മുംബൈ: ഐ.പി.എല്‍ കഴിഞ്ഞതോടെ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. എല്ലാ തരത്തിലും ലോകകപ്പിന് ഇന്ത്യ സജ്ജരാണെന്നും ഇന്ത്യയുടെ ശേഖരത്തില്‍ ഒട്ടേറെ ആയുധങ്ങളുണ്ടെന്നും വേണ്ടസമയത്ത് പ്രയോഗിക്കുമെന്നും രവി ശാസ്ത്രി പറയുന്നു. 

ഏത് സാധ്യതയും ഉപയോഗിക്കാവുന്ന വിധം വഴക്കമുള്ള ലോകകപ്പ് ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ശേഖരത്തില്‍ ഒട്ടേറെ ആയുധങ്ങളുണ്ട്. വേണ്ടസമയത്ത് പ്രയോഗിക്കും. 

നാലാം നമ്പറില്‍ വിജയ്ശങ്കറോ മറ്റാരെങ്കിലുമോ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ആ സ്ഥാനത്തേക്ക് പലരും അര്‍ഹരാണ്. അതിനെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. കുല്‍ദീപ് യാദവിന്റെ മോശം ഫോമോ കേദാര്‍ യാദവിന്റെ പരിക്കോ പ്രശ്‌നമുള്ള കാര്യങ്ങളല്ല. കേദാറിന് എല്ലിന് പൊട്ടലൊന്നുമില്ല. ലോകകപ്പാവുമ്പോഴേക്കും സുഖമാവും.

 വെസ്റ്റിന്‍ഡീസും ഓസ്ട്രേലിയയും സൂക്ഷിക്കേണ്ട ടീമുകളാണ്. ഇന്ത്യയില്‍ വീന്‍ഡീസിനെതിരേയുള്ള പരമ്പര നമുക്ക് കഠിനമായിരുന്നു. ക്രിസ് ഗെയ്ലും ആന്ദ്രെ റസലും ഇല്ലാതിരുന്നിട്ടും അവര്‍ നന്നായി കളിച്ചു. ഓസ്ട്രേലിയയാണെങ്കില്‍ എല്ലാ ലോകകപ്പിലും മികച്ച പ്രകടനം നടത്തുന്നവരാണ്. രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Ravi Shastri speaks ahead of World Cup