ഡ്രോണ്‍ കണ്ട് വെടിയുണ്ട കണക്കെ ഓട്ടം; ശാസ്ത്രിയുടെ 'ട്രേസര്‍ ബുള്ളറ്റ്' കൂട്ടുപിടിച്ച് കേരള പോലീസ്


1 min read
Read later
Print
Share

കമന്റേറ്ററായിരുന്ന കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രിയുടെ പ്രശസ്തമായ 'ട്രേസര്‍ ബുള്ളറ്റ്' പ്രയോഗം ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് കേരള പോലീസ്

Image Courtesy: Twitter

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ ഉപയോഗിക്കുന്നത് വാര്‍ത്തയായിരുന്നു.

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താനായാണ് കേരള പോലീസ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ പോലീസ് കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കമന്റേറ്ററായിരുന്ന കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രിയുടെ പ്രശസ്തമായ 'ട്രേസര്‍ ബുള്ളറ്റ്' പ്രയോഗം ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് കേരള പോലീസ്. ഇതിനോട് രവി ശാസ്ത്രി തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കേരള പോലീസിന്റെ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

ഷൂട്ട് ചെയ്ത ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മുന്‍പ് രവി ശാസ്ത്രി സഹ കമന്റേറ്റര്‍മാരെ തന്റെ പ്രശസ്തമായ 'ട്രേസര്‍ ബുള്ളറ്റ്' പ്രയോഗം പഠിപ്പിക്കുന്നതിന്റെ ഓഡിയോയാണ് ഈ ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

ഡ്രോണ്‍ കണ്ടതോടെ കൂട്ടത്തോടെ വെടിയുണ്ട കണക്കെയാണ് ആളുകള്‍ ഓടി രക്ഷപ്പെടുന്നത്. പലരും തലയില്‍ മുണ്ടിട്ടും മുഖം മറച്ചുമാണ് ഓടുന്നത്. പാടത്തും പറമ്പിലും കളിക്കുന്നവരും മറ്റുമാണ് ദൃശ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.

Content Highlights: Ravi Shastri's famous Tracer Bullet Finds New Meaning In Kerala Police Campaign

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sex

1 min

സെക്‌സ് ഇനി കായിക ഇനം, ചാമ്പ്യന്‍ഷിപ്പ് സ്വീഡനിൽ

Jun 2, 2023


abdulla aboobacker

1 min

ഡയമണ്ട് ലീഗില്‍ മലയാളിതാരം അബ്ദുള്ള അബൂബക്കര്‍ ആറാമത്

Jun 3, 2023


former india cricketer vinod kambli lost rs 1 lakh in a case of cyber fraud

1 min

ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് 1.14 ലക്ഷം

Dec 10, 2021

Most Commented