സ്പ്രീത് ബുംറ | Photo: ANI
മുംബൈ: ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ അരങ്ങേറ്റ രഹസ്യം വെളിപ്പെടുത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യയില്‍ നിന്ന് മാറ്റി ബുംറയുടെ അരങ്ങേറ്റം ദക്ഷിണാഫ്രിക്കയിലാക്കിയതിന് പിന്നില്‍ താനാണെന്ന് ശാസ്ത്രി പറയുന്നു.
'അരങ്ങേറ്റത്തിനായി ബുറയോട് തയ്യാറാകാന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണിനോട് ഞാന്‍ പറഞ്ഞു. കോലിയോടും സെലക്ടര്‍മാരോടും ഞാന്‍ സംസാരിച്ചു. ഇന്ത്യയില്‍ അല്ല ബുംറ അരങ്ങേറ്റം കുറിക്കേണ്ടതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നേരിട്ട് അവതരിപ്പിക്കണം എന്നും ആദ്യ മത്സരം കേപ് ടൗണിലായിരിക്കണമെന്നും ഞാന്‍ വിശദീകരിച്ചു.' സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ 'രവി ശാസ്ത്രി ഷോ'യില്‍ സംസാരിക്കുകയായിരുന്നു മുന്‍ പരിശീലകന്‍.
2017-18 ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജോഹന്നാസ്ബര്‍ഗില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി ബുംറ അരങ്ങേറ്റം ഗംഭീരമാക്കി. ഇതുവരെ 25 ടെസ്റ്റില്‍ നിന്ന് 22.5 ശരാശരിയില്‍ 103 വിക്കറ്റുകള്‍ വീഴ്ത്തി. അതില്‍ ആറു തവണ അഞ്ചു വിക്കറ്റ് പ്രകടനവും പുറത്തെടുത്തു.
Content Highlights: Ravi Shastri reveals how he planned Jasprit Bumrah's Test debut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..