Photo: ANI
കൊല്‍ക്കത്ത: ഇന്ത്യന്‍ ദേശീയ ടീമിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് രവി ബിഷ്‌ണോയ്.
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20-യില്‍ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് താരം പുരസ്‌കാരത്തിന് അര്‍ഹനായത്. 4.25 എക്കോണമി റേറ്റിലായിരുന്നു ബിഷ്‌ണോയിയുടെ ബൗളിങ്.
മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിനൊപ്പം മറ്റൊരു റെക്കോഡ് നേട്ടവും ബിഷ്‌ണോയ് സ്വന്തം പേരിലാക്കി. ഇന്ത്യയ്ക്കായി ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന എട്ടാമത്തെ താരമെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്.
ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് ലെഗ് സ്പിന്നര്‍ തന്നെയായ രവി ബിഷ്‌ണോയ് അരങ്ങേറ്റ മത്സരത്തില്‍ ക്യാപ്പ് സമ്മാനിച്ചത്.
മത്സരത്തില്‍ ബിഷ്‌ണോയ് വീഴ്ത്തിയ രണ്ട് വിക്കറ്റും 11-ാം ഓവറിലായിരുന്നു. റോസ്റ്റണ്‍ ചേസ്, റോവ്മാന്‍ പവല്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.
ദിനേഷ് കാര്‍ത്തിക്ക്, എസ്. ബദ്രിനാഥ്, പ്രഗ്യാന്‍ ഓജ, അക്‌സര്‍ പട്ടേല്‍, ബരിന്ദര്‍ സ്രാന്‍, നവ്ദീപ് സെയ്‌നി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് രവി ബിഷ്‌ണോയ്ക്ക് മുമ്പ് ഇന്ത്യയ്ക്കായി ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയവര്‍.
Content Highlights: Ravi Bishnoi Becomes 8th Indian Player To Win Man Of The Match On t20 Debut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..