രാഹുൽ ദ്രാവിഡ് | Photo: BCCI
ന്യൂഡൽഹി: ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇന്ത്യയുടെ അണ്ടർ-19, എ ടീമുകളുടെ നിരീക്ഷണ ചുമതലയും ദ്രാവിഡിനുണ്ട്.
ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിരുന്നില്ല. 2014-ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ദ്രാവിഡ് ബാറ്റിങ് കൺസൾറ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ എ ടീം, അണ്ടർ-19 ടീം പരിശീലകനുമായിരുന്നു ദ്രാവിഡ്.
ലങ്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ യുവനിര മുംബൈയിൽ 14 ദിവസത്തെ ക്വാറന്റെയ്നിലാണ്. അതിനുശേഷം ലങ്കയിലേക്ക് വിമാനം കയറും. ജൂലൈയിലാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി-20 പരമ്പര ആരംഭിക്കുക. നിരവധി പുതുമുഖ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ നയിക്കുന്നത് ശിഖർ ധവാനാണ്. ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ട് പര്യടനത്തിൽ ആയതിനാലാണ് യുവനിര ലങ്കയെ നേരിടുന്നത്.
Content Highlights: rahul dravid will be the coach for sri lanka tour sourav ganguly
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..