രാഹുൽ ദ്രാവിഡ് | Photo: ANI
കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചത് വലിയ സംഭവമായി കാണേണ്ടെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരങ്ങളുടെ ആധിക്യം മൂലം മടുത്ത് വശംകെട്ട ന്യൂസീലന്‍ഡ് ടീമിനെതിരേയാണ് ഇന്ത്യ കളിച്ചതെന്നും അത് യാഥാര്‍ഥ്യ ബോധത്തോടെ നോക്കിക്കാണണമെന്നും ദ്രാവിഡ് വ്യക്തമാക്കി. മൂന്നാം ട്വന്റി-20യ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദ്രാവിഡ്.
'ഈ പരമ്പര വിജയം മികച്ചതായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാല്‍ ഈ വിജയത്തെ യാഥാര്‍ഥ്യബോധത്തോടെ കാണണം. ലോകകപ്പ് ഫൈനലില്‍ കളിച്ച ശേഷം ഇന്ത്യയില്‍ വന്ന് ആറു ദിവസത്തിനിടെ മൂന്നു മത്സരങ്ങള്‍ കളിച്ചത് ന്യൂസീലന്‍ഡിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടു വിജയത്തില്‍ മതിമറക്കാതെ ഭാവിയിലേക്കായി നല്ല കാര്യങ്ങള്‍ പഠിക്കുകയാണ് വേണ്ടത്', ദ്രാവിഡ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ എന്ന നിലയില്‍ വിജയത്തോടെ തുടക്കമിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അടുത്ത ലോകകപ്പിനായി ഒരുങ്ങാനുള്ള അവസരമായിരുന്നു ഈ പരമ്പരയെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 14-നാണ് ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടിയത്. അതിനു പിന്നാലെ ഇന്ത്യയിലെത്തിയ അവര്‍ 17-ാം തിയ്യതി ഒന്നാം ട്വന്റി-20 കളിച്ചു. 19,21 തിയ്യതികളില്‍ രണ്ടും മൂന്നും ട്വന്റി-20 മത്സരങ്ങള്‍ കളിച്ചു.
Content Highlights: Rahul Dravid urges realistic look at 3-0 win vs New Zealand
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..