ദ്രാവിഡിന് വന്‍തുക വാഗ്ദാനംചെയ്ത് ബിസിസിഐ; ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ പരിശീലകനാകുമോ?


1 min read
Read later
Print
Share

ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയോ രാഹുല്‍ ദ്രാവിഡോ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല

രാഹുൽ ദ്രാവിഡ്‌ | Photo: AFP

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ഒരുങ്ങുന്ന രാഹുല്‍ ദ്രാവിഡിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 10 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വ്യക്തിയാകും ദ്രാവിഡ്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയോ രാഹുല്‍ ദ്രാവിഡോ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല.

ഐപിഎല്‍ ഫൈനലില്‍ ബിസിസിഐയുടെ ക്ഷണിതാവായി ദ്രാവിഡ് എത്തിയിരുന്നു. ഇവിടെവെച്ച് ദ്രാവിഡുമായി ബിസിസിഐ പ്രസിഡന്ഡറ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ചര്‍ച്ച നടത്തി. ഒടുവില്‍ പരിശീലകനാകാന്‍ ദ്രാവിഡ് സമ്മതിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇയില്‍ ഈ മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പോടെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇന്ത്യന്‍ പരിശീലകനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

Content Highlights: Rahul Dravid set to draw staggering amount of money as Team Indias head coach

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
4 Indian sailors to compete in Tokyo Olympics

1 min

സെയ്‌ലിങ്ങില്‍ ഒളിമ്പിക് യോഗ്യത നേടി നാല് ഇന്ത്യന്‍ താരങ്ങള്‍

Apr 8, 2021


BCB postpones Asia XI vs World XI matches amid coronavirus outbreak

1 min

കോവിഡ്-19 ആശങ്ക; ഏഷ്യന്‍ ഇലവന്‍ - ലോക ഇലവന്‍ പരമ്പര മാറ്റിവെച്ചു

Mar 11, 2020


Neeraj Chopra Asked By Woman For Autograph On India Flag

1 min

ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച് സ്ത്രീ; സൗമ്യനായി വിയോജിപ്പറിയിച്ച് നീരജ്

Aug 29, 2023


Most Commented