ദിലീപിനെ തോളിൽ തട്ടി അഭിനന്ദിച്ച് ദ്രാവിഡ് | Photo: BCCI
കൊല്‍ക്കത്ത: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മൂന്നാം ട്വന്റി-20യ്ക്കിടെ കോച്ച് രാഹുല്‍ ദ്രാവിഡും ഫീല്‍ഡിങ് കോച്ച് ടി ദിലീപും തമ്മിലുള്ള മനോഹര നിമിഷം ഏറ്റെടുത്ത് ആരാധകര്‍. കിവീസ് താരം മിച്ചല്‍ സാന്റ്‌നറെ ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ പുറത്താക്കിയപ്പോള്‍ ദിലീപിന്റെ തോളില്‍ തട്ടി അഭിനന്ദിക്കുകയായിരുന്നു ദ്രാവിഡ്.
ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 14-ാം ഓവറിലാണ് സംഭവം. ഡബിളെടുക്കാനുള്ള ശ്രമത്തില്‍ സാന്റ്‌നര്‍ ഇഷാന്റെ ഡയറക്ട് ത്രോയില്‍ ഔട്ടായി. ദീപക് ചാഹര്‍ എറിഞ്ഞ 14-ാം ഓവറിലെ ആദ്യ പന്തില്‍ സാന്റ്‌നര്‍ ഡബിളുടെക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇഷാന്റെ ഡയറക്ട് ത്രോയില്‍ സ്റ്റമ്പ് ഇളകി. നാല് പന്തില്‍ രണ്ട് റണ്‍സുമായി സാന്റ്‌നര്‍ പുറത്ത്.
ഈ രംഗം ഡഗ്ഔട്ടില്‍ ഇരുന്ന് കാണുകയായിരുന്ന ദ്രാവിഡ് ഉടനെ അടുത്തിരുന്ന ഫീല്‍ഡിങ് കോച്ച് ദിലീപിനെ തോളില്‍ തട്ടി അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
Content Highlights: Rahul Dravid Pats Fielding Coach T Dilip’s Back After Ishan Kishan Runs Out Mitchell Santner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..