രാഹുൽ ദ്രാവിഡും അലെക്‌സ് എല്ലിസും | Photo: twitter| Alex Ellis
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും ദ്രാവിഡ് കളിക്കളത്തില്‍ സജീവമാണ്. ഇന്ത്യയുടെ യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ റോള്‍ വിലമതിക്കാനാകാത്തതാണ്. ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യുവനിര ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ദ്രാവിഡ് ആയിരുന്നു ടീം കോച്ച്.
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ കൂടിയായ ദ്രാവിഡിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണറായ അലെക്‌സ് എല്ലിസിനെ കന്നഡ പഠിപ്പിക്കുന്ന ദ്രാവിഡാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'ഇന്ത്യന്‍ ഭാഷകളിലെ ക്രിക്കറ്റ് പദപ്രയോഗങ്ങള്‍ ഭാഗം 2. ഇന്ന് ഞങ്ങള്‍ ബെംഗളൂരുവിലാണ്. കന്നഡയില്‍ ഇതെന്നെ പഠിപ്പിച്ചുതന്ന കോച്ച് രാഹുല്‍ ദ്രാവിഡിനെക്കാള്‍ മികച്ച മറ്റേത് അധ്യാപകനാണുള്ളത്.'-വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ അലെക്‌സ് എല്ലിസ് പറയുന്നു.
കന്നഡ ഭാഷയില്‍ എല്ലിസിനെ ദ്രാവിഡ് ക്രിക്കറ്റ് പദാവലി പഠിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. 'ബേഗ ഓടി' എന്ന വാക്കാണ് ദ്രാവിഡ് എല്ലിസിന് പറഞ്ഞുകൊടുക്കുന്നത്. വേഗം ഓടി ഒരു റണ്‍ എടുക്കുക എന്നത് ചുരുക്കിപ്പറയുകയാണ് ഇതിലൂടെ.
Content Highlights: Rahul Dravid ‘coach’ Kannada to British High Commissioner Alex Ellis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..