അപകടത്തിൽ മരിച്ച കെ.ഇ.കുമാർ Photo: twitter.com/giffy6ty
ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് റേസര്‍ കെ.ഇ. കുമാര്‍ അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എം.ആര്.എഫ്. എം.എം.എസ്.സി എഫ്.എം.എസ്.സി.ഐ. ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അപകടമുണ്ടായത്.
ദേശീയ തലത്തില്‍ ഏറെ ശ്രദ്ധനേടിയ ഡ്രൈവറാണ് 59 കാരനായ കെ.ഇ.കുമാര്‍. കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ട്രാക്കില്‍ നിന്ന് തെന്നിമാറിയ കാര്‍ പ്രതിരോധ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം റൗണ്ടിനിടെയാണ് അപകടമുണ്ടായത്.
അപകടം നടന്നയുടന്‍ കുമാറിന് പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മത്സരം ഉടന്‍തന്നെ നിര്‍ത്തിവെച്ചു.
കുമാറിന്റെ മരണത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയ താരമാണ് കുമാര്‍.
Content Highlights: ke kumar, racer died, car race accident india, car race death in india, ke kumar driver, racer kumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..