ആർ.പ്രജ്ഞാനന്ദ
ന്യൂഡല്‍ഹി: ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്.പ്രജ്ഞാനന്ദ. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ സാക്ഷാല്‍ കാള്‍സണെ വീഴ്ത്തിയത്. 16 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.
ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് കാള്സണ് അടിതെറ്റിയത്. 39 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടി. തുടര്‍ച്ചയായി മൂന്നുവിജയവുമായി വന്ന കാള്‍സണെ പ്രജ്ഞാനന്ദ വരിഞ്ഞുമുറുക്കി.
ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്. ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം.
ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സണോട് തോല്‍വി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് നിലവില്‍ ടൂര്‍ണമെന്റില്‍ മുന്നിട്ടുനില്‍ക്കുന്നത്. 19 പോയന്റാണ് താരത്തിനുള്ളത്.
16 താരങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരു താരത്തിന് ലഭിക്കുക.
Content Highlights: R Praggnanandhaa, 16, Stuns World No.1 Magnus Carlsen In Airthings Masters Chess
Content Highlights: R Praggnanandhaa,World No.1, Magnus Carlsen, Airthings Masters Chess
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..