ദോഹ: 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി സ്റ്റേഡിയം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് തൊഴിലാളികള്‍ക്കു കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിച്ച നിര്‍മാണ തൊഴിലാളികളുടെ എണ്ണം എട്ടായി.

ലോകകപ്പിനായി പുതിയ ഏഴ് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ നിര്‍മിക്കുന്നത്. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പ്. ഖത്തറില്‍ 4103 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഏഴ് പേര്‍ മരിച്ചു.

Content Highlights: Qatar reports three new virus cases at World Cup sites