തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങാന്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു കേരളത്തില്‍. സെറ്റും മുണ്ടുമുടുത്ത്‌ പതിവിലും സുന്ദരിയായി എത്തിയ സിന്ധു ബുധനാഴ്ച്ച രാവിലെ ക്ഷേത്രദര്‍ശനം നടത്തി. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴാനെത്തിയത്. അമ്മ പി. വിജയയും കൂടെയുണ്ടായിരുന്നു. 

ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിക്കാണ്‌ ഹൈദരാബാദില്‍ നിന്ന് സിന്ധു കേരളത്തിലെത്തിയത്. വൈകുന്നേരം തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളം സിന്ധുവിനെ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ശേഷം സിന്ധു കേരളത്തിലെത്തിയിരുന്നു. അതിനുശേഷം ഇത് ആദ്യമായാണ് കേരളത്തിലെത്തുന്നത്.

ഫോട്ടോ: എസ് ശ്രീകേഷ്‌

PV Sindhu

PV Sindhu

PV Sindhu

PV Sindhu

PV Sindhu

Content Highlights: PV Sindhu Kerala Visit Badminton Player