photo: Getty Images
പാരിസ് : പീഡന ആരോപണത്തിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫുള്‍ബാക്ക് അഷ്‌റഫ് ഹക്കീമിക്കെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി. വ്യാഴാഴ്ച താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍
ബലാല്‍സംഗക്കുറ്റം ചുമത്തിയത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പിഎസ്ജിക്കായി താരം പരിശീലനത്തിനിറങ്ങിയിരുന്നുവെന്നും ഫ്രഞ്ച് മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ 24-കാരിയായ യുവതിയാണ് മൊറോക്കന്‍ താരത്തിനെതിരേ പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഫെബ്രുവരി 25-ാം തീയ്യതി ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ച് പീഡനം നടന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന് പിന്നാലെ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
എന്നാല്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പബ്ബിക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് ക്ലബ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
തിങ്കളാഴ്ച പാരിസില്‍ വെച്ച് നടന്ന ഫിഫ ബെസ്റ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ ഹക്കീമി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇലവനിലും ഹക്കീമി ഇടംനേടി.
Content Highlights: PSG And Morocco Footballer Achraf Hakimi Charged With Rape
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..