Prithvi Shaw and Rohit Sharma (File Photo)
ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ രോഹിത് ശര്‍മ്മ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ യുവതാരം പൃഥ്വി ഷാ തിരിച്ചെത്തി. മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമാകും ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. റിസര്‍വ്വ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലും ടീമിനൊപ്പമുണ്ട്.
വിരാട് കോലി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ്. അതേസമയം രഞ്ജി ട്രോഫിക്കിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ഇഷാന്ത് ശര്‍മ കളിക്കുന്ന കാര്യം സംശയമാണ്. ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമാ ഇഷാന്തിന് കളിക്കാനാകൂ. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍.
വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും ഋഷഭ് പന്തും ടീമിനൊപ്പമുണ്ട്. കുല്‍ദീപ് യാദവ് പുറത്തായപ്പോള്‍ എക്‌സ്ട്രാ പേസ് ബൗളറായി നവദീപ് സെയ്‌നി ഇടം നേടി. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയുമാണ് ടീമിലെ മറ്റു പേസ് ബൗളര്‍മാര്‍. സ്പിന്‍ വിഭാഗത്തില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമുണ്ട്. ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി എന്നിവരും ടീമില്‍ ഇടം നേടി. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഫെബ്രുവരി 21-നാണ് തുടങ്ങുന്നത്.

Content Highlights: Prithvi Shaw returns to Test squad India vs New Zealand
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..