അഡ്ലെയ്ഡ് ടെസ്റ്റിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ ബൗൾഡായി മടങ്ങുന്ന പൃഥ്വി ഷാ | Photo By WILLIAM WEST| AFP
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട യുവതാരം പൃഥ്വി ഷായ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 'പൂജ്യ'നായി മടങ്ങിയ ഷാ, നാലു റണ്‍സെടുത്ത് രണ്ടാം ഇന്നിങ്‌സിലും അതേ മാതൃകയില്‍ പുറത്തായിരുന്നു. ഇതോടെ താരത്തിന്റെ ബാറ്റിങ് ടെക്നിക്കുകള്‍ക്കെതിരേ പോലും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശകര്‍ക്ക് പരോക്ഷമായി മറുപടി നല്‍കുന്ന തരത്തിലുള്ള പൃഥ്വി ഷായുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ചര്‍ച്ചയാകുകയാണ്.
'ചിലപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കാര്യത്തിന്റെ പേരില്‍ ആളുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കില്‍, അതിനര്‍ഥം ആ കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും അവര്‍ക്ക് കഴിയില്ലെന്നുമാണ്.' - ഇതായിരുന്നു ഷായുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ബൗള്‍ഡായാണ് ഷാ പുറത്തായത്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌ക്കറും മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റുമടക്കമുള്ളവര്‍ താരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് ഷാ, ഒന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചത്. രണ്ട് ഇന്നിങ്‌സിലും പരാജയമായതോടെ രണ്ടാം ടെസ്റ്റില്‍ താരത്തെ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Prithvi Shaw posts cryptic message after criticisms
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..